വീണ്ടും ഒരു ബലിയർപ്പണ വേദിയൊരുങ്ങി
~ Start 13 Bar ~
വീണ്ടും ഒരു ബലിയർപ്പണ വേദിയൊരുങ്ങി
സ്നേഹത്തിൻ പൂജാർപ്പണ വേദിയൊരുങ്ങി
പാടാം ഒരു മനമായ് സ്തുതികീർത്തനമേകാം
ചേരാം ഒരു നവ ജീവിത ബലിയിതു മോദാൽ (2)
.
~ Start 11 Bar ~
അന്നാ പെസഹാ നാളിൻ ഓർമ്മയിലുണരാം
കൊണ്ടാടാം പാവനമീ ബലിയേകീടാം (2)
ഹൃദയത്തിൽ അനുതാപത്തിൻ നിറവോടെ
അനുരഞ്ജിതരായ് തീരാം ബലിയർപ്പിക്കാം
(വീണ്ടും... 4 വരികൾ)
~ Start 11 Bar ~
കാൽവരി മലയിൽ ഉയരും ബലിപീഠത്തിൽ
പൂവണിയും രക്ഷാകര സന്ദേശത്തിൻ (2)
സാക്ഷികളായ് തീരാം പുതു ചൈതന്യത്താൽ
നിറയാം ആത്മാവിൽ ജീവൻ നേടാം
(വീണ്ടും... പല്ലവി)