സ്നേഹമുള്ളവരേ, ഈ വെബ്സൈറ്റിനെപ്പറ്റി ഒരു വാക്ക്.

എന്റെ പേര് തിയഡോർ ഫെർണാണ്ടസ് (ബാബു). ഞാൻ എന്റെ ഇടവകയായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ ഗാനങ്ങൾ ആലപിക്കുവാൻ ആരംഭിച്ചിട്ട് 50 വർഷങ്ങൾ തികയുന്നു. നന്ദി നിറഞ്ഞ ഹൃദയത്തോടെ ക്രിസ്തുരാജന് ഒരായിരം നന്ദി അർപ്പിക്കുന്നു. ഈ മുഹൂർത്തത്തിൽ ഗാനശേഖരം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു വെബ്സൈറ്റ് തുടങ്ങുവാൻ എന്റെ മൂത്തമകൻ തിയോഫിൻ സാവിയോ ആണ് എനിക്ക് പ്രേരണ നൽകിയത്. വർഷങ്ങളായി ചെയ്യാൻ ആഗ്രഹിച്ച ഒരു സംരംഭം ആണിത്. തുടക്കമെന്നോണം കുറച്ച് പാട്ടുകളേ ഉൾപ്പെടുത്തിയിട്ടുള്ളൂ. വീണ്ടും ധാരാളം ഗാനങ്ങൾ ഉൾപ്പെടുത്തുന്നതാണ്. നിങ്ങളേവരുടെയും നിസ്സീമമായ സഹകരണം ഉണ്ടാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

നിങ്ങളുടേയും ഗാനങ്ങൾ ഇതിൽ ഉൾപ്പെടുത്തണമെന്നുണ്ടെങ്കിൽ അവ എനിക്ക് WhatsApp വഴി അയയ്ക്കുക. എന്റെ WhatsApp നമ്പർ: 8907712511.


To know more about (some of) the technical aspects of this website, visit: https://theophinetheodore.xyz/thoughts/i-made-a-website-for-my-father/.