വാഴ്ത്തുകയാണിവർ തിരുനാമം
വാഴ്ത്തുകയാണിവർ തിരുനാമം
അവിടുത്തെ തിരുനാമം
വാഴ്ത്തുക തിരുനാമം
വാഴ്ത്തുക തിരുനാമം (2)
.
അനന്ത വീരവിതാനതയാലും
ദയതൻ ഉറവിടമേ (2)
അവിടുത്തെ തിരുമുമ്പിൽ കത്തും
മെഴുതിരിനാളങ്ങൾ ഞങ്ങൾ
മെഴുതിരിനാളങ്ങൾ ഞങ്ങൾ
മെഴുതിരിനാളങ്ങൾ
(വാഴ്ത്തുക... 3 വരികൾ)
മനുഷ്യ ജീവിതമൊരു തൃണ നാളം
ക്ഷണികം വനപുഷ്പം (2)
ചുടു കാറ്റലകളിൽ അതു വാടുന്നു
തൊഴുകൈ നീട്ടുന്നു ഞങ്ങൾ
തൊഴുകൈനീട്ടുന്നു ഞങ്ങൾ
തൊഴുകൈനീട്ടുന്നു
(വാഴ്ത്തുക... 3 വരികൾ)
പരിശുദ്ധാത്മൻ ഞങ്ങളെ
അവിടുന്നനുഗ്രഹിച്ചാലും (2)
അവിടുന്നല്ലോ നാശത്തിൽ
നിന്നഖിലേശം രക്ഷിപ്പോൻ മന്നിനെ
അഖിലം രക്ഷിപ്പോൻ (2)
(വാഴ്ത്തുക... പല്ലവി)