ഉണരുമീ ആത്മതാപം
~ Start 11 Bar ~
ഉണരുമീ ആത്മതാപം
അറിയുമെൻ ദിവ്യനാഥാ
ഉരുകുമീ മനസ്സിൽ നീ
പകരണേ ആശാനാളം (2)
(ഉണരുമീ... 1 വരി)
~ Start 15 Bar ~
ജഢികമാം മോഹം പോലെ
പോയി ഞാൻ ശാപം വാങ്ങി
തകരുമീ പാപിയ്ക്കങ്ങേ
കരുണയേ തേടാനുള്ളൂ
ദാസനായ് കരുതണേ
വരികയായ് ഞാൻ പിതാവേ (ദാസനായ്)
സ്നേഹമേകി ദാനമേകി സ്വീകരിക്കണമേ
ശാന്തിയേകി സൗഖ്യമേകി നിത്യജീവനായ്
(ഉണരുമീ... 4 വരികൾ + 1 വരി)
~ Start Hum (8 Bar) + 8 Bar ~
വരിക ഞാൻ ദൂരത്തങ്ങേ
മിഴികളിൽ വീഴുമ്പോലേ
അനുപമ സ്നേഹത്തോടെ
കൈകളാൽ അശ്ലേശിപ്പൂ
തനയനായ് നൽകി നീ തിരികെയാ ദൈവരാജ്യം (തനയനായ് )
ബോദ്ധ്യമേകി ശക്തിയേകി സ്വന്തമാക്കി നീ
രക്ഷയേകി മോക്ഷമേകി ധന്യനാക്കി നീ
(ഉണരുമീ... പല്ലവി)