logo

തൂവെള്ള ഓസ്തിയിൽ

തൂവെള്ള ഓസ്തിയിൽ വാഴുമെന്റെ ദൈവമേ വാഴുവാൻ വന്നിടൂ എന്റെ ഹൃത്തിലും - 2 തുഷാരബിന്ദുപോലെ അനഘമാകണേ - 2 തിന്മയാൽ മൂടുമെന്റെ മാനസം നാഥാ ആരാധന - 2 പാടാം ആരാധന നിത്യം ആരാധന - 2 ആഴിയെക്കാൾ ആഴമേറും സ്നേഹമേ ബലിക്കല്ലിൽ വിരിയും നറുപുഷ്പമേ - 2 കരുതുന്ന സ്നേഹമേ യേശുവേ കരുണതൻ വറ്റാത്ത ഉറവയെ കരുണതൻ വറ്റാത്ത ഉറവയെ (നാഥാ...) സൂര്യനെക്കാൾ ശോഭയേറും ദീപമേ ജീവനേകി കാത്തിടുന്ന ഇടയനെ - 2 തെറ്റുകൾ ക്ഷമിച്ചിടുന്ന താതൻ നീ മാറോടു ചേർത്തിടുന്ന അമ്മ നീ മാറോടു ചേർത്തിടുന്ന അമ്മ നീ (തൂവെള്ള...)
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!