തൂവെള്ള അപ്പമായ് ഈശോ
~ Start 9 Bar Hum (4 Bar) + 4 Bar ~
തൂവെള്ള അപ്പമായ് ഈശോ
എൻ ഹൃദയമാം അൾത്താരയിൽ (2)
ഇതാ ഇറങ്ങി വന്നു (2)
.
Chorus:
ഈശോയേ എൻ്റെ ഈശോയേ
എൻ ഹൃദയം നിൻ സക്രാരിയാക്കിയല്ലോ (2)
.
~ Start 13 Bar ~
ബലിപീഠത്തിൽ കാഴ്ചയർപ്പിക്കും നേരം
സോദരനോടു നീ ക്ഷമിച്ചീടുക (2)
അപ്പോൾ നിൻ ബലിയിൽ സംപ്രീതനാകും ഞാൻ
നിന്നെ ഞാൻ എൻ്റേതായ് സ്വീകരിക്കും (2)
.
Chorus:
ഈശോയേ എൻ്റെ ഈശോയേ
എൻ ഹൃദയം നിൻ സക്രാരിയാക്കിയല്ലോ (2)
.
~ Start 9 Bar Hum (4 Bar) ~
തിരുസന്നിധിയിൽ നീ അണഞ്ഞിടും നേരം
നിന്നെ മുഴുവനായ് സമർപ്പിക്കുക (2)
അപ്പോൾ ഞാൻ നിന്നെ വിശുദ്ധീകരിക്കും
നിന്നെ ഞാൻ എൻ്റേതായ് മുദ്ര വയ്ക്കും (2)
(തൂവെള്ള... 2 വരികൾ)
(ഇതാ... 1 വരി-(2))
(ഈശോയേ... 2 വരികൾ (2))