logo

തിരുവോസ്തിയായ് എന്നിൽ അണയും

തിരുവോസ്തിയായ് എന്നിൽ അണയും സ്നേഹം ദൈവസ്നേഹം അകതാരിൽ അലിയാൻ വരുന്നു സ്നേഹം എന്റെ ഈശോ ഇത്ര ചെറുതാകാൻ എത്ര വളരേണം ഇത്ര സ്നേഹിക്കാൻ എന്തുവേണം (2) നോവിച്ച നാവിലല്ലേ നാഥൻ സ്നേഹത്തിൻ കൂദാശയേകി (2) നിന്ദിച്ച മാനസത്തിൽ നീ കാരുണ്യ തീർത്ഥവുമായ് (2) (ഇത്ര ചെറുതാൻ....) ക്രൂശിച്ച കൈയ്യിലല്ലേ നാഥൻ ജീവന്റെ മന്ന തന്നു (2) കോപിച്ച മാനസത്തിൽ നീ സ്നേഹാഗ്നി ജ്വാലയുമായ് (2) (ഇത്ര ചെറുതാകാൻ)
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!