logo

തിരുവോസ്തി രൂപനായ് തീരാത്ത സ്നേഹമായ്

തിരുവോസ്തി രൂപനായ് തീരാത്ത സ്നേഹമായ് വന്നണയും എൻ്റെ പൊന്നേശുവേ (2) ആത്മാവിലായിരം ദീപങ്ങളുണരും ആ തിരുരൂപം കാണുമ്പോൾ (2) എൻ ഭാരമെല്ലാം അകന്നിടും (തിരുവോസ്തി... 2 വരികൾ) ഹൃദയം മുറിയുന്ന വേദന എന്നാലും നിൻ ദിവ്യകാരുണ്യമാശ്വാസം (2) മുറിയപ്പെടുന്ന നിൻമേനി കാണുമ്പോൾ മറയുന്നു ദൈവമേ എൻ നൊമ്പരം (2) (Link) (തിരുവോസ്തി... 2 വരികൾ) വഹിക്കാൻ കഴിയാത്ത ക്രൂശുകൾ എന്നാളും ഈ സന്നിധി എനിക്കാശ്വാസം (2) നിണമൊഴുകുന്ന നിൻ രൂപമോർക്കുമ്പോൾ അകലുന്നു ദൈവമേ എൻ ഭാരവും (2) (Link) (തിരുവോസ്തി... പല്ലവി)
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!