തിരുഹൃദയത്തിൻ മുമ്പിൽ
~ Start 13 Bar ~
തിരുഹൃദയത്തിൻ മുമ്പിൽ
മെഴുതിരിനാളം പോലെ
ഉരുകിടും ആത്മാവിൽ നീ
നിരുപമ സ്നേഹം നൽകൂ
തിരുമുറിവിൽ ഞാനേകാം
കരളിലെ സ്വപ്നങ്ങൾതൻ
ഒലിവില പൂഞ്ചില്ലകൾ
സ്വീകരിക്കൂ നീ സദയം
(തിരുഹൃദയ... 1 വരി)
~ Start 11 Bar ~
തിരുവചനം പകരാൻ അരികിൽ നീ വന്നിരുന്നു
അറിഞ്ഞില്ല എൻ്റെ നാഥാ അവിടുത്തെ സാന്നിദ്ധ്യം ഞാൻ (2)
ഇരുളിൻ്റെ പാത തേടി അലയവേ ഞാനറിഞ്ഞു
മനസുഖമങ്ങു ദൂരെ എവിടെയോ പോയ് മറഞ്ഞു
തിരുവഴി യേശു നാഥാ നിൻ്റെ നാമമൊന്നു മാത്രം
(തിരുഹൃദയ... 4 വരികൾ + 1 വരി)
~ Start 11 Bar ~
ഇനിയുമെൻ ജീവനിൽ നീ കരുണയെഴും തണലായ്
തരളിത സ്നേഹമോടെ തഴുകിടുവാൻ വരണേ (2)
ഇനിയെൻ്റെ പാലകനായ് കനിവെഴും മോചകനായ്
അഴലുകൾ നീക്കിടുമെൻ അരികിലെ സ്നേഹിതനായ്
ഹൃദയത്തിൽ പൂജിക്കുന്നു നിന്നെയെന്നും യേശുനാഥാ
(തിരുഹൃദയത്തിൻ... പല്ലവി)