സ്തുതി സ്തുതി എൻ മനമേ
~ Start 9 Bar ~
സ്തുതി സ്തുതി എൻ മനമേ
സ്തുതികളിൽ ഉന്നതനേ നാഥൻ
നാൾതോറും ചെയ്ത നന്മകളോർത്തു
പാടുക നീ എന്നും മനമേ
പാടുക നീ എന്നും മനമേ (2)
.
~ Start Hum (4 Bar) + 8 Bar ~
അമ്മയെപ്പോലെ താതൻ
തലോലിച്ചണച്ചിടുന്നു (2)
സമാധാനമായ് കിടന്നുറങ്ങാൻ
തൻ്റെ മാർവ്വിൽ ദിനം ദിനമായ്
തൻ്റെ മാർവ്വിൽ ദിനം ദിനമായ്
(സ്തുതി... 4 വരികൾ)
~ Start 9 Bar ~
കഷ്ടങ്ങളേറീടിലും എനി-
ക്കേറ്റമടുത്ത തുണയായ് (2)
ഘോരവൈരിയിൻ നടുവിലവൻ
മേശ നമുക്കൊരുക്കുമല്ലോ
മേശ നമുക്കൊരുക്കുമല്ലോ
(സ്തുതി... 4 വരികൾ)
~ Start Hum (4 Bar) + 8 Bar ~
ഭാരത്താൽ വലഞ്ഞീടിലും - തീരാ
രോഗത്താൽ അലഞ്ഞീടിലും (2)
പിളർന്നീടുമൊരടിപ്പിണരാൽ
തന്നിടുന്നു രോഗസൗഖ്യം
തന്നിടുന്നു രോഗസൗഖ്യം
(സ്തുതി... പല്ലവി)