സ്നേഹത്തിൻ തിരുബലിയിൽ പങ്കുചേരാം
~ Start Hum( ) + 8 Bar ~
സ്നേഹത്തിൻ തിരുബലിയിൽ പങ്കുചേരാം
സോദരഗണമേ വരുവിൻ നിങ്ങൾ വേഗം
തിരിതെളിയും ബലിപീഠം
അതിലുയരും പരിമളവും
.
Chorus:
ഇതു സ്വീകാര്യമായൊരു സമയം
ഇതു സ്വർഗ്ഗീയ സുന്ദര നിമിഷം
(സ്നേഹത്തിൻ... 4 വരികൾ + കോറസ്)
~ Start 9 Bar Hum( ) + 6 Bar ~
കാഴ്ചയണയ്ക്കാൻ കൈകളിലേന്തുക
ജീവിത സൂനങ്ങൾ
ആ കരതാരിൽ നൽകുക നിന്നുടെ ജീവിത ഭാരങ്ങൾ (2)
അവയെല്ലാം നാഥൻ മുദമോടെ വാങ്ങും
അലിവേറും സ്നേഹത്താൽ തഴുകിയണച്ചീടും (2)
(സ്നേഹത്തിൻ... 4 വരികൾ + കോറസ്)
~ Start 9 Bar Hum( ) + 6 Bar ~
കാഴ്ചയണയ്ക്കാൻ എത്തുമ്പോൾ നീ ഓർക്കുക എന്നെന്നും
സോദരനെതിരായ് ഉള്ളൊരു സ്നേഹ കുറവുകളെല്ലാമേ (2)
അവയെല്ലാം വേഗം അനുതാപത്തോടെ
അവിടുത്തെ സന്നിധിയിൽ അർപ്പിച്ചീടുക നീ (2)
(സ്നേഹത്തിൻ... 4 വരികൾ)
(കോറസ്... 2 വരികൾ - 2)