ശിമയോനേ ശിമയോനേ
~ Start 9 Bar ~
ശിമയോനേ... ശിമയോനേ... ആ... ആ...
യോനായിൻ പുത്രനാം ശിമയോനേ... ആ...
ഏവർക്കും മേലായ് സ്നേഹിക്കുമോ എന്നെ
ഏവർക്കും മേലായ് സാക്ഷിക്കുമോ (ഏവർ)
ശിമയോനേ... ശിമയോനേ... ആ... ആ...
.
~ Start 7 Bar Hum ~
അധികാരം നിന്നെ അന്ധനാക്കും
സ്വാർത്ഥത നിന്നെ ചെകിടനക്കും
(Link) (2)
ലോകസുഖം നിന്നെ ശില പോലാക്കും
മനുഷ്യ ബന്ധം തകർത്തെറിയും
(ശിമയോനേ... 2 വരികൾ)
~ Start 11 Bar ~
അഹങ്കാരം പാപത്തിൻ അടിമയാക്കും
ദ്രവ്യമോഹം രോഗിയാക്കും
(Link) (2)
പേരും പെരുമയും എന്നെ തള്ളും
സ്നേഹമില്ലെങ്കിൽ നീ മോചിതനാവില്ല
(ശിമയോനേ.. 2 വരികൾ)
~ Start 11 Bar ~
എൻ്റെ സ്നേഹം നീ അറിഞ്ഞാൽ
സർവ്വവും നിന്നെ തേടിയെത്തും
(Link) (2)
ഭക്തിയും സ്നേഹവും ജീവിതമായാൽ
എൻ്റെ രാജ്യം നീ ഭരിക്കും
(ശിമയോനേ... പല്ലവി)