സർവ്വ ലോക പാലകാ യേശുനായകാ
~ Start 13 Bar ~
സർവ്വ ലോക പാലകാ യേശുനായകാ
സാക്ഷികൾ ഞങ്ങളെ കാത്തു കൊള്ളണേ (2)
സ്നേഹം നൽകി ജീവൻ നൽകി
ശാശ്വത മോക്ഷം നൽകി
(സർവ്വലോക... 2 വരികൾ)
~ Start 11 Bar ~
നിൻ രൂപം കാണാൻ കണ്ണില്ലാതെ
നിൻ വിളി കേൾക്കാൻ കാതില്ലാതെ
നിൻ സ്നേഹം നുകരാൻ കരളില്ലാതെ
അന്നു ഞാൻ പാപത്തിൽ വീണലഞ്ഞു (2)
(സ്നേഹം... 2 വരികൾ + സർവ്വ)
~ Start 11 Bar ~
ഇന്നു ഞാൻ കാണുന്നു നിൻ്റെ രൂപം
ഇന്നു ഞാൻ കേൾക്കുന്നു നിൻ്റെ ശബ്ദം
ഇന്നു ഞാൻ നുകരുന്നു നിൻ്റെ സ്നേഹം
ഇന്നു നിൻ ജീവനിൽ വാണിടുന്നു (2)
(സ്നേഹം... 2 വരികൾ + സർവ്വ)