രക്ഷകാ എന്നെ നീ കൈവിടല്ലേ
~ Start 3 Bar ~
M/F
രക്ഷകാ എന്നെ നീ കൈവിടല്ലേ
കാരുണ്യമേ എന്നെ തള്ളിടല്ലേ
സ്നേഹമേ എന്നെ നീ സ്വീകരിക്കൂ
സ്വർഗ്ഗത്തിൽ ആനന്ദ മന്ദിരത്തിൽ
.
~ Start 3 Bar ~
C
നിന്നെ മറന്നു ഞാൻ പാത തെറ്റി
നിന്നെ പിരിഞ്ഞു ഞാൻ ദൂരത്തു പോയ്
നിന്നുടെ കല്പന ലംഘിച്ചു ഞാൻ
പാപത്തിൽ ജീവിച്ചു ദ്രോഹിയായ് ഞാൻ
(രക്ഷകാ... 4 വരികൾ)
~ Start 3 Bar ~
C
ധൂർത്തനെ കൈക്കൊണ്ട സ്വർഗ്ഗതാതാ
കള്ളനെ മോചിച്ച സ്നേഹ നാഥാ
ഞാൻ ചെയ്ത കുറ്റങ്ങൾ ഓർത്തിടല്ലേ
സ്വീകരിക്കെന്നെ നിൻ മന്ദിരത്തിൽ
(രക്ഷകാ... 4 വരികൾ)