logo

കുർബ്ബാനയുൾകൊള്ളാൻ ദാഹമോടെ

കുർബ്ബാനയുൾകൊള്ളാൻ ദാഹമോടെ ഞാനിതാ വരുന്നെൻ്റെ യേശുനാഥാ തിരുവോസ്തി എന്നിൽ അലിഞ്ഞുചേരുമ്പോൾ കർത്താവേ ഞാൻ നിൻ്റെ സ്വന്തമാകും നിന്നിൽ നിന്നകലാതെ ഞാൻ ചരിക്കും (2) ആദ്യമായ് നിന്നെ ഞാൻ ഉൾക്കൊണ്ട നേരം ഓർമ്മയിൽ മങ്ങാതെ തെളിഞ്ഞു നില്പൂ (2) അന്നത്തെ ആശയും ആനന്ദവും എന്നും ചൊരിയൂ എന്നേശുമേ (2) **(കുർബ്ബാന... 6 വരികൾ)** ശൂന്യമെൻ മനം ദീപ്തമാക്കൂ ശാന്തിയിൽ മുങ്ങുന്ന ഹൃദയമേകൂ (2) സ്വർഗ്ഗത്തിൻ ഭാഷയും സന്തോഷവും നൽകാൻ വരൂ പൊന്നേശുവേ (2) **(കുർബ്ബാന... 6 വരികൾ)**
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!