പശ്ചാത്തപിക്കുവിൻ പാപം പരിവർജ്ജിച്ചീടുവിൻ
~ Start 13 Bar ~
പശ്ചാത്തപിക്കുവിൻ പാപം പരിവർജ്ജിച്ചീടുവിൻ
പാപത്താലെ തകർന്ന ജീവിതം
ഓർത്തു കരഞ്ഞിട്ടുവിൻ
നിങ്ങൾ പശ്ചാത്തപിക്കുവിൻ (2)
.
~ Start 17 Bar ~
കാരുണ്യത്തിൻ കരങ്ങൾ നീട്ടി
കാത്തിരിക്കുന്നു ദൈവം കാത്തിരിക്കുന്നു
പാപം വെടിഞ്ഞുതിരിഞ്ഞു വരുവാൻ
മാടി വിളിക്കുന്നു ദൈവം മാടി വിളിക്കുന്നു
പുതിയൊരു ജീവിതമരുളാനെന്നും
ആഗ്രഹിക്കുന്നു ദൈവം ആഗ്രഹിക്കുന്നു
.
~ Start 13 Bar ~
പാപിക്കെതിരെ വിധിയുടെ വാക്യം
ഉച്ചരിക്കില്ല ദൈവം ഉച്ചരിക്കില്ല
അവനു നാശം വന്നു ഭവിക്കാൻ
ആശിക്കുന്നില്ല ദൈവം ആശിക്കുന്നില്ല
പാപത്തിൻ്റെ വലിപ്പം നോക്കി ശിക്ഷിക്കുന്നില്ല ദൈവം ശിക്ഷിക്കുന്നില്ല
.
~ Start 17 Bar ~
സ്നേഹം നിറയും തൻ ഹൃദയത്തിൽ
അഭയമേകുന്നു ദൈവം അഭയമേകുന്നു
രക്ഷയിലേയ്ക്കു നയിച്ചീ ജന്മം
നമീകരിക്കുന്നു ദൈവം നവീകരിക്കുന്നു
ആത്മശരീര സൗഖ്യം നൽകി
അനുഗ്രഹിക്കുന്നു ദൈവം അനുഗ്രഹിക്കുന്നു
(പശ്ചാത്തപിക്കുവിൻ... 4 വരികൾ)