പരമ ദിവ്യകാരുണ്യമേ
ആരാധനഗാനങ്ങൾ
7/8
പരമ ദിവ്യകാരുണ്യമേ
പരമ സ്നേഹ സാരൂപ്യമേ (2)
സതതമങ്ങേയ്ക്കാരാധന
സ്തുതിയുമെല്ലാ സ്തോത്രങ്ങളും
(പരമ... 2 വരികൾ)
മഹിയിൽ വന്നു മനുജരൊത്തു മേവീടുവാൻ
മഹിമ വിട്ടു മനുഷ്യ രൂപം കൈക്കൊണ്ടു നീ (2)
സകല ലോക പാപങ്ങളും
ചുമലിലേറ്റി കുഞ്ഞാടു നീ
(പരമ... 2 വരികൾ)
കുരിശിലേറി നിണമണിഞ്ഞു സ്നേഹാർത്തനായ്
മരണമേറ്റു നരനു നിത്യ ജീവൻ നൽകി (2)
കരുണയാർന്നീ കൂദാശയിൽ
ഇരപകൽ നീ വാണീടുന്നു
(പരമ... പല്ലവി)