പാവനനാം ആട്ടിടയാ
~ Start 5 Bar ~
പാവനനാം ആട്ടിടയാ
പാത കാട്ടുക നാഥാ
പാവങ്ങൾ ഞങ്ങൾ ആശ്വസിക്കട്ടെ
ദേവാ നിൻതിരു സന്നിധിയിൽ (2)
.
~ Start 13 Bar ~
ഇന്നു മുന്നിരിക്കുമീ അന്നം
നിൻ്റെ സമ്മാനമല്ലയോ (2)
ഇന്നു ഞങ്ങൾതൻ പാനപാത്രത്തിൽ
നിൻ്റെ കാരുണ്യ ജീവനും (2)
(പാവനനാം... 4 വരികൾ)
~ Start 4 Bar ~
താവക ദയ തൻ്റെ ശീതള
താഴ്വരകളിലെന്നുമേ (2)
യഹോവ ഞങ്ങളെ നീ കിടത്തുന്നു
പ്രാണനിൽ കുളിരേകുന്നു (2)
(പാവനനാം... 4 വരികൾ)