പാവന ചരിതേ ഏലിശ്വാമ്മേ (ഏലീശ്വാമ്മ)
~ Start 5 Bar ~
പാവന ചരിതേ ഏലിശ്വാമ്മേ
കർമ്മലവനിയിലെ വരദാനമേ
സമർപ്പിത ജീവിത മാതൃകയായ
സംപൂജ്യമാതേ വരദായികേ
(പാവന ചരിതേ... 2 വരികൾ)
~ Start 5 Bar ~
ത്യാഗം പ്രാർത്ഥന സേവനമാർഗ്ഗേ
കൈ പിടിച്ചെന്നും നയിക്കേണമേ
യേശുവിൻ സ്നേഹ സാക്ഷികളാകാൻ
മക്കൾ ഞങ്ങൾക്ക് തുണയാകണേ
(പാവന ചരിതേ... 2 വരികൾ)
~ Start 5 Bar ~
താപമോടണയും അഗതികൾക്കെന്നും
ആശ്വാസദായികയാകേണമേ
ആശയറ്റോർക്കും ആലംബഹീനർക്കും
താങ്ങായ് തണലായ് കാക്കേണമേ
(പാവന ചരിതേ... പല്ലവി)