പാടുക വാനവ ഗായകരേ
~ Start 17 Bar ~
പാടുക വാനവ ഗായകരേ
പരിശുദ്ധൻ പരിശുദ്ധൻ
മാനവരും ചേർന്നേകസ്വരത്തിൽ
പാടുക പാടുക പരിശുദ്ധൻ
പാടുക സൃഷ്ടി സമുച്ചയമേ
പരിശുദ്ധൻ പരിശുദ്ധൻ
പാടുക സർവ്വ ചരാചരമേ
പാടുക പാടുക പരിശുദ്ധൻ (2)
.
~ Start 13 Bar ~
പാടുക പക്ഷി മൃഗാദികളേ
പാടുക വൃക്ഷ ലതാദികളേ
പാടൂ ജലാശയ ജീവികളേ
പാടുക പാടുക പരിശുദ്ധൻ
(പാടുക വാനവ... 1 പല്ലവി)
~ Start 13 Bar ~
പാടുക പർവ്വത സഞ്ചയമേ
മഞ്ജുള മഞ്ഞു കണങ്ങളുമേ
വാനിലെ മേഘ ഗണങ്ങളുമേ
പാടുക പാടുക പരിശുദ്ധൻ
(പാടുക വാനവ... 1 പല്ലവി)
~ Start 13 Bar ~
സൂര്യനോടമ്പിളി ബിംബവുമായ്
താരു വിടർത്തിയൊരംബരമേ
വാർമഴ വില്ലണി ദിങ്മുഖമേ
പാടുക പാടുക പരിശുദ്ധൻ
(പാടുക വാനവ... 1 പല്ലവി)