പാടുക നൂതന ഗാനം
~ Start 17 Bar ~
പാടുക നൂതന ഗാനം
നാഥനു മോഹനഗാനം
ഭൂതലമഖിലം സ്തുതി ഗീതികളാൽ
നാഥനെ വാഴ്ത്തിടുവിൻ
നാഥനെ വാഴ്ത്തിടുവിൻ (2)
.
~ Start 13 Bar ~
തൻതിരുനാമമതിൻ
മഹിമകൾ വാഴ്ത്തിടുവിൻ (2)
അനുദിനമങ്ങേ രക്ഷയതെങ്ങും (2)
പാടിയുണർത്തിടുവിൻ
പാടിയുണർത്തിടുവിൻ
(പാടുക... 5 വരികൾ)
~ Start 13 Bar ~
അഖില ചരാചര നാഥൻ
മഹിമയെഴും പ്രഭുതാൻ (2)
മഹിയും വിണ്ണും തീർത്ത മഹോന്നത (2)
ശില്പിയെ വാഴ്ത്തിടുവിൻ
ശില്പിയെ വാഴ്ത്തിടുവിൻ
(പാടുക... 5 വരികൾ)
~ Start 13 Bar ~
ജനകുലമൊന്നായ് വരുവിൻ
ജയജയമാർത്തിടുവാൻ (2)
പ്രഭുനാമത്തിന്നുചിതമെഴുന്നൊരു (2)
മംഗളഗാനവുമായ്
മംഗളഗാനവുമായ്
(പാടുക... 5 വരികൾ)