logo

ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ

ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം എന്റെ വല്ലായ്മകൾ കണ്ടിട്ടെന്നും ആ നെഞ്ചോടു ചേർക്കുന്ന സ്നേഹം Ch: ഇത്ര നല്ല ദൈവത്തോടു ഞാൻ എന്തുചെയ്തു നന്ദി ചൊല്ലീടും എന്റെ കൊച്ചു ജീവിതത്തെ ഞാൻ നിന്റെ മുമ്പിൽ കാഴ്ചയേകീടാം ഇന്നലെകൾ തന്ന വേദനകൾ നിൻ സ്നേഹമാണെന്നറിഞ്ഞില്ല ഞാൻ നിൻ സ്വന്തമാക്കുവാൻ മാറോടൂ ചേർക്കുവാൻ എന്നെയൊരുക്കുകയായിരുന്നു (2) ദൈവസ്നേഹം എത്ര സുന്ദരം ഉൾത്തടത്തിൽ ദുഃഖഭാരമെല്ലാം നിൻ തോളിലേകുവാൻ ഓർത്തില്ല ഞാൻ ഞാനേകനാകുമ്പോൾ മാനസം നീറുമ്പോൾ നിൻ ജീവനേകുകയായിരുന്നു (2) ദൈവമാണെൻ ഏക ആശ്രയം
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!