നിത്യത തീർക്കുന്ന നിമിഷങ്ങളേ
~ Start 9 Bar ~
നിത്യത തീർക്കുന്ന നിമിഷങ്ങളേ
സ്വർഗ്ഗം തുറക്കുന്ന നിമിഷങ്ങളേ
മർത്യനും ദൈവവും ഈ ത്യാഗവേദിയിൽ
നിത്യം ലയിക്കുന്ന നിമിഷങ്ങളേ (മർത്യനും)
(നിത്യത... 2 വരികൾ)
~ Start 9 Bar ~
കാൽവരിക്കുന്നിലെ ത്യാഗഫലങ്ങൾ
നിത്യവും ഭാഗിച്ചു തരുന്നവനേ (2)
സ്നേഹിച്ചു സ്നേഹിച്ചീ കൽക്കരിക്കട്ടയെ
വൈഡൂര്യമാക്കിയ ദൈവപുത്രാ (2)
വരൂ...വരൂ... അവതരിക്കൂ
(നിത്യത... 2 വരികൾ)
~ Start 9 Bar ~
പൂവ്വകരീജിപ്തിൽ കണ്ട സ്വപ്നങ്ങൾ
പൂവണിയിക്കുന്ന ദൈവപുത്രാ (2)
രക്തവും മാംസവും ഭക്ഷണമായ് തന്ന
ഉത്തമ നായകനേശു നാഥാ (2)
വരൂ...വരൂ... അവതരിക്കൂ
(നിത്യത... പല്ലവി)
(അവസാനത്തെ 1 വരി മാത്രം)