logo

നിത്യപുരോഹിതനീശോയെ നിന്റെ പുരോഹിത ദാസരെ നീ

നിത്യപുരോഹിതനീശോയെ നിന്റെ പുരോഹിത ദാസരെ നീ തിന്മയിലൊന്നും വീഴാതെ നിർമലരായി കാക്കണമേ - 2 നിൻ തിരുരക്തം നുകരുന്ന അധരം നിർമ്മലമാക്കണമേ - 2 നിന്റെ ശരീരമുയർത്തുന്ന കൈകൾ പാവനമാക്കണമേ - 2 ലൗകികമോഹം നിറയാതെ ഹൃദയം സുരഭിലമാക്കണമേ - 2 ദൈവികകാന്തി നിറച്ചെന്നും വദനം ഭാസുരമാക്കണമേ-2 (നിത്യ..1) മാനവപ്രീതി തേടാതെ മനസ്സിനെ മുദ്രിതമാക്കണമേ - 2 ദൈവികരാജ്യം സ്ഥാപിക്കാൻ നിത്യം തീക്ഷ്ണത പകരണമേ - 2 എല്ലാവർക്കും എല്ലാമായ്തീരാൻ ഇവരെയൊരുക്കണമേ - 2 ശുശ്രൂഷക്കായ്നേദിച്ച ജന്മം വിണ്മുടി ചൂടട്ടെ - 2 (നിത്യ..2)
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!