നിൻ നാമം ഞങ്ങൾ പുകഴ്ത്തുന്നു ദൈവമേ
~ Start 12 Bar ~
നിൻ നാമം ഞങ്ങൾ പുകഴ്ത്തുന്നു ദൈവമേ
നിൻ മുമ്പിൽ കൈകൂപ്പി കുമ്പിടുന്നു (2)
എല്ലാം നിൻ ചെങ്കോലിൻ കീഴാണീ ലോകത്തിൻ
സ്വർല്ലോകനാഥനും നീയാണല്ലോ
നിൻ വാഴ്ച വർണ്ണിക്കാൻ ആർക്കുള്ളു വൈഭവം
എന്നെന്നും നില്പതാണങ്ങേ രാജ്യം (നിൻ വാഴ്ച)
(നിൻ നാമം... 2 വരികൾ)
~ Start 5 Bar ~
മാലാഖമാരുടെ മാധുര്യമേറിടും
സ്വർഗ്ഗീയ കീർത്തനം കേൾക്കുകയായ്
സർവ്വം ഭരിച്ചിടു നാഥൻ പരിശുദ്ധൻ
പാടുന്നു വാനവ ദൂതരാകെ (സർവ്വം)
(നിൻ നാമം... 2 വരികൾ)
~ Start 5 Bar ~
അത്യുന്നതങ്ങളിൽ വാഴും പരിശുദ്ധൻ
ത്രിത്വൈക ദൈവമേ വാഴ്ത്തിടുന്നേൻ
സ്വർഗ്ഗം ഭവിച്ചു നിൻ കീർത്തനം പാടുവാൻ
സർവ്വേശ്വരാ കൃപയേകണമേ (സ്വർഗ്ഗം)
(നിൻ നാമം... 6 വരികൾ + 2 വരികൾ)