logo

നാവിൽ എൻ ഈശോ തൻ നാമം

നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം കണ്ണിൽ ഈശോ തൻ രൂപം നെഞ്ചിൽ ഈശോതൻ സ്‌നേഹം മനസ്സു നിറയെ നന്ദി മാത്രം…. നീയെൻ അരികിൽ വന്നു ഉള്ളം തരളിതമായി കാതിൽ തിരുമൊഴി കേട്ടു നീ എൻ പൈതലല്ലേ ആണി പഴുതുള്ള കൈകളാൽ എന്നെ മാറോടു ചേർത്തണച്ചു …….. (നാവിൽ) മഹിയും മഹിതാശകളും എന്നെ പുല്കിടുമ്പോൾ എന്നും നിൻഹിതമറിയാൻ ഹൃദയം പ്രാപ്‌തമാകു എൻഹിതമല്ല തിരുഹിതമെന്നിൽ എന്നെന്നും നിറവേറണം (നാവിൽ)
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!