നാഥാ ഹൃദയത്തിൻ തന്ത്രികളിൽ
~ വിരുത്തം + Start 11 Bar ~
നാഥാ ഹൃദയത്തിൻ തന്ത്രികളിൽ
ഉണർത്തേണമേ നിൻ മധുരഗീതം
നീറും മാനസമാം മരുഭൂമിയിൽ
ഒഴുക്കേണമേ നിൻ ജീവജലം (2)
.
~ Start 7 Bar ~
പതറും ദാസർതൻ പാദങ്ങളിൽ
പ്രകാശമായ് ദേവാ തെളിയേണമേ
(Link) (2)
തമസ്സിൻ താഴ്വര തന്നിലിന്ന് (2)
വഴി വിളക്കായ് നീ പ്രഭ ചൊരിയൂ
പ്രഭ ചൊരിയൂ...
(Link)
(നാഥാ... 4 വരികൾ)
~ Start 9 Bar ~
നിർമ്മല ഹൃത്തിൽ ചാർത്തും വചനം
എന്നിൽ ജ്വാലയായ് നിറയ്ക്കേണമേ...
(Link) (2)
എളിയോർക്കരുളും ദിവ്യ സംഗീതം (2)
പുതുമലരായ് എന്നിൽ വിടരേണമേ
വിടരേണമേ...
(Link)
(നാഥാ... പല്ലവി)