logo

മാനുഷാ നീ ലോകമഖിലം

മാനുഷാ നീ ലോകമഖിലം നേടിയെന്നാലും നിൻ ആത്മനാശം വന്നുപോയാലെന്ത്‌ നേടും ആത്മാവിനു പകരമായിട്ടെന്തു നല്‍കും നീ, ഈ ലോകസമ്പത്തൊന്നു ചേര്‍ന്നാല്‍ തികയുമോ വിലയായ്‌ ഒരുവനെന്നെ അനുഗമിക്കാന്‍ അഭിലഷിച്ചിടുകില്‍ തനെ പൂര്‍ണ്ണമായി സംത്യജിച്ചു ശൂന്യനായിടണം അനുദിനം തന്‍ കുരിശെടുത്തതിമോദമോടെ ഞാന്‍ നടന്നോരാവഴിയിലെന്നെ പിൻഗമിച്ചിടണം ജീവനെ പരിരക്ഷചെയ്യാന്‍ ആഗ്രഹിച്ചിടുകില്‍ അതുനിത്യമായി നഷ്ടമായിടുമെന്നു കരുതിടുവിന്‍ എനിക്കായ്തന്‍ ജീവനൊരുവൻ നഷ്ടമാക്കുകിലോ അതുനിത്യമായി നേടുമെന്നു വിശ്വസിച്ചിടാം
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!