മാലാഖമാരുടെ ഭാഷയറിഞ്ഞാലും
~ Start 17 Bar ~
മാലാഖമാരുടെ ഭാഷയറിഞ്ഞാലും
മാലാഖമാരൊത്ത് ജീവിച്ചാലും
വാനവരാജ്യത്തെ വാരൊളി കണ്ടാലും
സ്നേഹമില്ലെങ്കിൽ അതൊക്കെ ശൂന്യം
(മാലാഖമാരുടെ…4 വരികൾ)
~ Start 13 Bar ~
പാരിലെനിക്കുള്ള സമ്പത്ത് സർവവും
പങ്കിട്ടു പാവങ്ങൾക്കേകിയാലും (2)
തീക്കുണ്ടിൽ ദേഹം ദഹിക്കാനെറിഞ്ഞാലും
സ്നേഹമില്ലെങ്കിൽ അതൊക്കെ ശൂന്യം (2
(മാലാഖമാരുടെ... 4 വരികൾ)
~ Start 13 Bar ~
സ്നേഹത്തിനിന്നു നാം ചെയ്യുന്നതൊക്കെയും
നിത്യസമ്മാനം പകർന്നു നൽകും (2)
മർത്യർക്കു ചെയ്യുന്ന സേവനമോരോന്നും
കൃത്യമായ് ദൈവം കുറിച്ചു വയ്ക്കും (2)
(മാലാഖമാരുടെ... 4 വരികൾ)
~ Start 13 Bar ~
സൂര്യനും ചന്ദ്രനും താണു തകർന്നു പോം
സ്നേഹം നിരന്തരം മിന്നി നിൽക്കും (2)
ഭാഷകൾ നിന്നു പോം ജ്ഞാനം നശിച്ചു പോം
സ്നേഹമൊരിക്കലും മായുകില്ല (2)
(മാലാഖമാരുടെ... 4 വരികൾ)
~ Start 13 Bar ~
കോപിക്കുന്നില്ലതു തിന്മയറിയില്ല
തൻകാര്യം തെല്ലുമേ തേടുന്നില്ല (2)
നീതിയിൽ നിത്യവും ആനന്ദം കൊള്ളുന്നു
സത്യത്തിലെന്നും പ്രമോദിക്കുന്നു (2)
(മാലാഖമാരുടെ... 4 വരികൾ)