ക്രൂശിതാ ക്രൂശിതാ
~ Start 19 Bar ~
ക്രൂശിതാ... ക്രൂശിതാ...
നിന്നെ നമിക്കുന്നാരാധിക്കുന്നു (2)
നിൻ സ്നേഹരൂപമെൻ ഹൃത്തിൽ പതിയുമ്പോൾ
പാപത്തിൻ അനുതാപം എന്നിൽ നിറയുന്നു (2)
(ക്രൂശിതാ... 2 വരികൾ)
Chorus:
കുരിശേ... തിരുക്കുരിശേ...
വന്നു വണങ്ങുന്നു കുമ്പിടുന്നു (2)
~ Start 15 Bar ~
സ്നേഹദൂതുമായ് പാരിൽ പിറന്നവൻ
സ്നേഹത്തിൻ പരിമളം പരത്തിയോൻ (2)
പരസ്പരം സ്നേഹിക്കാൻ പലവുരു ഓതിയോൻ (2)
ആരും അറിഞ്ഞില്ല സ്നേഹമൊഴി
(Chorus)
~ Start 13 Bar ~
മർത്യ പാപത്തിൻ പരിഹാരബലിയായ്
മരക്കുരിശിൽ നാഥൻ ജീവനേകി (2)
ക്രൂശിതാ നീയിന്ന് ക്ഷമിക്കണേ എന്നോട് (2)
അനുതാപിയായ് നിന്നെ വണങ്ങുന്നിതാ
(ക്രൂശിതാ... 4 വരികൾ + 2 വരികൾ)
(Chorus)