കയ്പുനീരിൻ്റെ പാനപാത്രം ദുഃഖം
~ Start 13 Bar ~
M/F
കയ്പുനീരിൻ്റെ പാനപാത്രം ദുഃഖം
നിറഞ്ഞു നിന്നീടും പാനപാത്രം
C
കരുവാളിച്ച നിൻ്റെ ചുണ്ടിൽ
കുടിക്കാൻ വച്ചതു ഞാനല്ലേ എൻ്റെ
ഒടുങ്ങാത്ത പാപത്തിൻ ഫലമല്ലേ
(കയ്പുനീരിൻ്റെ... 2 വരികൾ)
~ Start 13 Bar ~
M/F
നീ കരഞ്ഞപ്പോൾ ഞാൻ ചിരിച്ചു
നീ വിശന്നപ്പോൾ ഞാൻ രസിച്ചു
C
നീ എന്നെ തേടി നടന്നപ്പോൾ
നിന്നെ കാണാത്തെ ഞാനൊളിച്ചു
നിന്നെ കാണാതെ ഞാനൊളിച്ചു
മാപ്പുതരൂ... ആ... ആ...
മാപ്പുതരൂ... ആ... ആ...
പാപം പൊറുത്തു നീ മാപ്പുതരൂ
(കയ്പുനീരിൻ്റെ... 2 വരികൾ)
~ Start 13 Bar ~
M/F
മരക്കുരിശിൽ നീ കിടന്നപ്പോൾ
മദിച്ചു മന്ദിച്ചു ഞാൻ നടന്നു
C
മരണം നിന്നെ ഞെരുക്കിയപ്പോൾ
മറന്നുപോയ് ഞാൻ നിൻ്റെ സ്നേഹം
മറന്നുപോയ് ഞാൻ നിൻ്റെ സ്നേഹം
മാപ്പുതരൂ... ആ... ആ...
മാപ്പുതരൂ... ആ... ആ...
പാപം പൊറുത്തു നീ മാപ്പുതരൂ
(കയ്പുനീരിൻ്റെ... പല്ലവി)