കത്തിയെരിയുന്ന മങ്ങിയ വെട്ടത്തിൽ
~ Start 13 Bar ~
M/F
കത്തിയെരിയുന്ന മങ്ങിയ വെട്ടത്തിൽ
ആശയോടിന്നു ഞാൻ മുട്ടുകുത്താം
M/F
പൂക്കൾ വിതറിയ പൂമെത്ത ശയ്യയിൽ
ഈശോയേ ഞാനിന്നു സ്വീകരിക്കാം
(കത്തി... 2 വരികൾ)
~ Start 9 Bar ~
M/F
അഴകുള്ള പൂക്കൾ വിരിയുന്നു മുള്ളിൽ
ആനന്ദമേകുന്നു മാനവനുള്ളിൽ
M/F
ഉയർന്നീടും കുരിശിൻ്റെ വിരിമാറിൽ നിന്നും
കേൾക്കുന്നു നാഥൻ്റെ സ്നേഹസ്വരം
(കത്തി... 2 വരികൾ)
~ Start 9 Bar ~
M/F
ജീവനും വഴിയും സത്യവും യേശു
ജീവൻ പകർന്നീടാൻ വിളിച്ചിടുന്നു
M/F
ജീവേശ നാഥനാം എൻ പ്രിയ നാഥൻ
ഉയർത്തിടും എന്നെ തൻ സുതനായി
(കത്തി... 2 വരികൾ)
~ Start 9 Bar ~
M/F
കരുണതൻ കണ്ണുകൾ തുറക്കുന്നു നാഥൻ
കാണുന്നു മക്കൾതൻ ഹൃദയങ്ങളെ
M/F
കണ്ണീരു വറ്റിയ മനുഷ്യൻ്റെ കണ്ണുകളെ
കനിവിൻ്റെ കരങ്ങളാൽ തഴുകിടുന്നു
(കത്തി... പല്ലവി)