logo

കാരുണ്യമൂർത്തിയാം യേശുവേ

കാരുണ്യമൂർത്തിയാം യേശുവേ കാരുണ്യം തൂകണേ ഞങ്ങളിൽ കണ്ണീരുമായ് വരും ഞങ്ങളിൽ കനിവിൻ്റെ പൂമാരി തൂകണേ (2) അന്നന്നു വേണ്ടുന്ന ഭോജനം ഞങ്ങൾക്കു നീ നൽകിടേണം (2) ദുഃഖങ്ങളെല്ലാം അകറ്റിടേണം ആനന്ദം ഞങ്ങൾക്കു നൽകിടേണം ആനന്ദം ഞങ്ങൾക്കു നൽകിടേണം (കാരുണ്യമൂർത്തിയാം.. ) പാപങ്ങളെ നീ ഓർത്തിടല്ലേ പാവങ്ങളെ നീ കൈവിടല്ലേ (2) കരകാണാതലയുന്ന ഞങ്ങളെ കൈതന്നു നാഥാ നീ കാത്തിടേണം കൈതന്നു നാഥാ നീ കാത്തിടേണം (കാരുണ്യമൂർത്തിയാം.. )
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!