logo

കരുണ നിറഞ്ഞ പിതാവേ നീ

കരുണ നിറഞ്ഞ പിതാവേ നീ ചൊരിയണേ നിന്നുടെ കാരുണ്യം നിന്നുടെ കരുണാ ധാരകളാൽ എന്നെ കഴുകണേ നാഥാ നീ (കരുണനിറഞ്ഞ..) പാപക്കറകളെയെല്ലാം നീ നന്നായ്‌ കഴുകി കളയണമേ (2) താതാ മാമക പാപങ്ങൾ ഘോരമെന്നും നിന്‍ കണ്‍മുന്‍പില്‍ നിന്നോടാണേ ദ്രോഹങ്ങള്‍ സര്‍വ്വം ചെയ്തതു സര്‍വ്വേശാ തെറ്റും കുറ്റവും എല്ലാം ഞാന്‍ ചെയ്തതു നിന്നുടെ തിരുമുമ്പിൽ (കരുണനിറഞ്ഞ..) നാഥാ ഒന്നു തുറക്കണമേ അലിവോടെന്നുടെ അധരങ്ങൾ താവക ഗീതികള്‍ പാടിടുവാന്‍ വ്യഗ്രതപൂണ്ടു വിറയ്ക്കുന്നു എളിമ നിറഞ്ഞൊരു ഹൃദയത്തില്‍ ഉള്ളുതകർന്നുള്ളനുതാപം നിരസിക്കല്ലേ കർത്താവേ കരുണ നിറഞ്ഞ പിതാവേ നീ
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!