logo

കാല്‍വരി ഗിരിയിലെ കാഞ്ചന ദീപമേ

കാല്‍വരി ഗിരിയിലെ കാഞ്ചന ദീപമേ കാലങ്ങളോളം തിളങ്ങും വിളക്കേ നിന്‍ ജ്വാലയേല്ക്കാന്‍ ആകാംക്ഷയോടെ തൊഴുകൈയ്യുമായിതാ ഞാന്‍ വരുന്നു തിരിനാളം തെളിയുമ്പോള്‍ തളരാതിരിക്കുവാൻ ആവേശം കൊള്ളുമെന്‍ അന്തരംഗം ആ ദിവ്യ ജാലയിൽ ആ നവ്യശോഭയില്‍ ജീവിത ഭാഗ്യം കാണുന്നു - നാഥാ ഇരുളാകെ മറയുമ്പോള്‍ കറയാകെമാറി ആശ്വാസം കൊള്ളുമെന്‍ ആത്മ ദീപം ആത്മാര്‍ത്ഥ രൂപവും പരമാര്‍ത്ഥ സ്നേഹവും ആത്മാവിലാന്ദം പകരുന്നു
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!