logo

കൈകൂപ്പി നിൽക്കുമെൻ കണ്ണീർ മുത്തുകളും

കൈകൂപ്പി നിൽക്കുമെൻ കണ്ണീർ മുത്തുകളും ഹൃദയത്തിനുള്ളിലെ നോവിൻ ഈണവും... (2) കാണിക്കയായ് ഏകിടാം ആകരതാരിലായ്... (2) ഇസ്രായേലിൻ നായിക സ്വീകരിക്കേണമേ (കൈകൂപ്പി... 2 വരികൾ) കാസയും പീലാസയും കൈകളിൽ ഉയർത്തി നിത്യ പുരോഹിതാ നീ പ്രാർത്ഥിക്കുമ്പോൾ... (2) ധരണിയിലെ എൻ ജീവിത സരണിയിലെ... M ഇമ്പതുമ്പങ്ങളെല്ലാം നീ... F ഉയർത്തേണമേ... ഈ ബലിയിൽ (കൈകൂപ്പി... 2 വരികൾ) കാൽവരി കുന്നിൻ കുരിശിലായ് കൈപ്പുനീർ നുകർന്നു കാരുണ്യവാനേ നീ അർപ്പിച്ച യാഗം പോലെ... (2) കരളിലെ എൻറെ നീറും കിനാവിലേ... M നന്മ തിന്മകളെല്ലാം നീ ഇന്ന്... F കൈക്കൊള്ളേണമേ... ഈ ബലിയിൽ... (കൈകൂപ്പി...) (കാണിക്ക... (2) ഇസ്രായേലിൻ... (2))
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!