logo

കാലുകള്‍ കല്ലിൽ തട്ടിടാതെന്നും

കാലുകള്‍ കല്ലിൽ തട്ടിടാതെന്നും കാവല്‍മാലാഖമാര്‍ കാത്തിടും കര്‍ത്താവല്ലോ പരിപാലകന്‍ കാവല്‍ ദൂതരെ നിയമിപ്പവന്‍ ഓ നിത്യ നൂതന ദൈവസ്നേഹമേ ഓമനയായെന്നെ കാത്ത ദൈവമേ ഉറങ്ങുന്നതു ഞാനവിടുത്തെ മടിയില്‍ ഉണരുമ്പോള്‍ ഞാനവിടുത്തെ വഴിയില്‍ കണ്മണിപോലെന്നെ കാത്തുപാലിച്ചിടും കാല്‍ വഴുതാതെന്നെ വഴിനടത്തും ഓ എന്റെ ദൈവമേ നിത്യസ്നേഹമേ ഓമനയായെന്നെ കാത്ത ദൈവമേ ആ നാളിലെന്‍ നാഥന്‍ വാനമേഘേ വന്ന്‌ മാടിവിളിക്കുന്ന വിധിദിനത്തില്‍ കനിവാര്‍ന്ന നാഥന്റെ കൃപയാര്‍ന്ന തിരുമുഖം കൊതിതീരെ ഞാന്‍ കണ്ടു മതിമറക്കും ഓ സ്വര്‍ഗ്ഗ ജീവിത സൗഭാഗ്യമേ ഓര്‍ത്തിടുമ്പോളെത്ര സന്തോഷമേ
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!