logo

ജഗദീശ്വരാ ഈശ്വരാ നിൻ

ജഗദീശ്വരാ ഈശ്വരാ നിൻ തിരുനടയില്‍ ഞങ്ങൾ അണയുന്നു തിരുമുഖ ദര്‍ശന സന്നിധാനം തേടി ഈ വേദിയില്‍ നിൻ ആരാധ്യ വേളയില്‍ സങ്കീര്‍ത്തനം ഉണരും സായാഹ്നം സ്വര്‍ഗ്ഗ സംഗീത സായൂജ്യം സര്‍വ്വചരാചരം സതതം വാഴ്ത്തി പാടിടുമാരാധന ആയിരമാരാധന ജന്മ ജന്മാന്തര സാഫല്യം നുകരുമീ നിമിഷം അഭികാമ്യം സര്‍വ്വവും അരുളും പരംപൊരുളേ ഞാന്‍ പാടിടുന്നാരാധന ആയിരമാരാധന
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!