logo

ഇടയന്റെ കാവൽ ലഭിച്ചിടുവാനായ്

ഇടയന്റെ കാവൽ ലഭിച്ചിടുവാനായ് അജഗണമായ് നീ മാറണം ഇടയന്റെ സ്നേഹം നുകർന്നിടുവാനായ് കുഞ്ഞാടായ് നീ മാറണം (2) ചെന്നായ് വരുന്നത് കാണുന്നനേരം ഓടിപ്പോകില്ലെങ്ങും നിന്നിടയൻ (2) ജീവൻ ചൊരിഞ്ഞും പ്രാണൻ വെടിഞ്ഞും നിന്നെ കാത്തിടും നല്ലിടയൻ (2) പാപമുറിവുകൾ പേറും മനസ്സുമായ് കൂട്ടം പിരിഞ്ഞേകനായിടുമ്പോൾ (2) കൂട്ടം മറന്നെത്തും ഞാൻ നിന്റെ ചാരെ സ്നേഹം പകർന്നെന്റെ സൗഖ്യം തരാൻ മാറിൽ ചേർന്നെന്റെ സ്വന്തമാക്കാൻ (2)
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!