എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു
~ Start 9 Bar ~
M/F
എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു
നാകലോക നാഥനീശോ എഴുന്നള്ളുന്നു
മാനവർക്കു വരം തൂകി എഴുന്നള്ളുന്നു (2)
~ Start 7 Bar ~
M
ബെത്ലഹേമിൽ വന്നുദിച്ചൊരു കനകതാരം
യൂദയായിൽ കതിരു വീശിയ പരമദീപം
F
ഉന്നതത്തിൽ നിന്നിറങ്ങിയ ദിവ്യഭോജ്യം
മന്നിടത്തിനു ജീവനേകിയ സ്വർഗ്ഗഭോജ്യം
(എഴുന്നള്ളുന്നു... 3 വരികൾ)
~ Start 5 Bar ~
F
കാനായിൽ വെള്ളം വീഞ്ഞാക്കിയവൻ
കടലിൻ്റെ മീതെ നടന്നു പോയവൻ
M
മൃതിയടഞ്ഞ മാനവർക്കു ജീവനേകി
മനമിടിഞ്ഞ രോഗികൾക്കു സൗഖ്യമേകി
(എഴുന്നള്ളുന്നു... 3 വരികൾ)
~ Start 7 Bar ~
M
മഹിതലേ പുതിയ മലരുകൾ അണിഞ്ഞിടുവിൻ
മനുജരേ മഹിതഗീതികൾ പൊഴിഞ്ഞീടുവിൻ
F
വൈരവും പകയുമെല്ലാം മറന്നീടുവിൻ
സാദരം കൈകൾ കോർത്തു നിരന്നീടുവിൻ
(എഴുന്നള്ളുന്നു... 3 വരികൾ)