എന്നിലുള്ളതൊക്കെയും ഞാനിന്നു കാഴ്ച നൽകാം
~ Start 17 Bar ~
M/F
എന്നിലുള്ളതൊക്കെയും ഞാനിന്നു കാഴ്ച നൽകാം
വെണ്മ തൂകും മഞ്ഞു പോലെൻ ഉള്ളം ശുദ്ധമാക്കണേ
M/F
എൻ്റെ നാഥനേ ക്രിസ്തുരാജനേ
സ്നേഹമോടീ കാഴ്ചകൾ നീ സ്വീകരിക്കണേ
(എന്നിലുള്ള... 2 വരികൾ)
~ Start 17 Bar ~
M/F
ജീവിതമാം ഏദനിലെ കായ്കനികളൊക്കെയും
മലിനമാണെങ്കിലും ഞാൻ നിൻ കാൽക്കലേകിടുന്നു
M/F
എൻ്റെ ആത്മനാഥനേ സർവ്വാധി ദേവനേ
C
വന്നു നിൽക്കയാണിതാ ഞാൻ
നിൻ സ്നേഹ നടയിതിൽ
(എന്നിലുള്ള... 2 വരികൾ)
~ Start 17 Bar ~
M/F
ദുരിതമാം സാഗരത്തിൽ ഏകനായ് ഞാനിതാ
നീന്തി തളർന്നു പോയ് നിൻ തീരമണഞ്ഞീടാൻ
M/F
നിൻ്റെ ദിവ്യ ദാനമാകും ഈ ജന്മം കാഴ്ചവയ്ക്കാൻ
C
അണയുന്നു പാപിയാം ഞാൻ
നിൻ സ്നേഹ നടയിതിൽ
(എന്നിലുള്ള... 4 വരികൾ + 2 വരികൾ)