logo

എന്നിലെ ഞാന്‍ മരിക്കേണം

എന്നിലെ ഞാന്‍ മരിക്കേണം യേശുവില്‍ ലയിക്കണം എന്നെ ഞാന്‍ മറക്കേണം യേശുവിനെ ഓര്‍ക്കേണം പാദങ്ങള്‍ കഴുകേണം പാപിയാണെന്നോര്‍ക്കേണം അഹന്ത ഞാന്‍ വെടിയേണം അനന്തസ്നേഹം വാഴ്ത്തേണം വാശിയെന്നില്‍ മറയേണം യേശുവെന്നില്‍ വാഴേണം കുരിശുവഴി ഞാന്‍ കാണേണം ക്രൂശിതനില്‍ അലിയേണം
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!