എന്നേശുവേ നീ എത്ര നല്ലവൻ
~ Start 9 Bar ~
എന്നേശുവേ നീ എത്ര നല്ലവൻ
നീ എത്ര കാരുണ്യവാൻ
നിൻ സ്നേഹമോർത്താൽ എന്തൊരൽഭുതം
ഓ നിത്യമാം സ്നേഹമേ (2)
.
~ Start 9 Bar ~
സ്നേഹിതർക്കു വേണ്ടി സ്വന്തജീവനെ
ഏകിടുന്നതിൽ പരം സ്നേഹമോ
പാപിയായ മർത്യനായ് പോലുമാ
ജീവനേകിടും മഹൽ സ്നേഹമേ (2)
(എന്നേശുവേ... പല്ലവി)
~ Start 9 Bar ~
വിൻ മഹത്വമാകെ മാറ്റി വച്ചു നീ
മന്നിതിൻ്റെ മാലുകൾ ഏറ്റു നീ
മർത്യരൂപമാർന്ന ദാസനായി നീ
മൃത്യു കൈവരിച്ചൊരാ സ്നേഹമേ (2)
(എന്നേശുവേ... 1 പല്ലവി)
(ഓ നിത്യമാം... 3)