logo

എന്‍ പിതാവിൻ ഭവനത്തില്‍ നിന്നകന്നു ഞാന്‍

എന്‍ പിതാവിൻ ഭവനത്തില്‍ നിന്നകന്നു ഞാന്‍ ഇങ്ങൂദൂരെയലഞ്ഞല്ലോ ഏറെ നാളുകള്‍ ഇന്നുതന്നെയണയും ഞാന്‍ പിതൃസന്നിധേ അപരാധമേറ്റു ചൊല്ലി മാപ്പിരന്നീടും വത്സലനാം പിതാവിന്റെ നന്മൊഴികള്‍ ഞാന്‍ കേട്ടിടാതെന്‍ വഴിനോക്കി തിരിച്ചുപോയി - വത്സല പിതൃസമ്പത്തഖിലവും സുഖംതേടി ഞാന്‍ നശിപ്പിച്ചിങ്ങണയുന്നു നിരാധാരനായ്‌, നിരാ.. വേലചെയ്യും ദാസര്‍പോലും പിതൃഗേഹത്തില്‍ സുഖമായി മേവിടുന്നു ദുഃഖമേശാതെ -വേല ഭവനം വിട്ടിറങ്ങിയ വിവേകശൂന്യന്‍ അലയുന്നു ദിനരാത്രം വിവശയായി, വിവ.. മടങ്ങുവാനാശയുണ്ട്‌ മമ മനസ്സില്‍ മടിയുണ്ട്‌ പിതാവിന്റെ മുഖത്തുനോക്കാന്‍ - മടങ്ങു മകനെത്താനുപരിയായ്‌ നിനച്ചിടൂമാ പിതാവിന്റെ കാല്‍കെട്ടിപ്പുണര്‍ന്നിടേണം
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!