ഈശോയേ നിൻ സ്നേഹം മാത്രം
~ Start 9 Bar ~
ഈശോയേ നിൻ സ്നേഹം മാത്രം
കാണുന്നു നിൻ ക്രൂശിൽ
.
ക്രൂശാകും മേശയിൽ സ്നേഹക്കനലിൽ
ചുട്ടെടുത്തപ്പമിതാ
സ്വർഗ്ഗം പാകം ചെയ്തപ്പമിതാ (2)
കാണുന്നു ഓസ്തിയിൽ നാഥൻ്റെ മുഖം
കാണുന്നു ഓസ്തിയിൽ നാഥൻ്റെ സ്നേഹം
.
ഈശോയേ നിൻ സ്നേഹം മാത്രം
കാണുന്നു നിൻ ക്രൂശിൽ (2)
.
കന്യകമേരിയാം മണ്ണിൽ
തളിരിട്ട സ്വർഗ്ഗീയ കതിരേ
കാൽവരിയോളം പൊടിഞ്ഞ്
അപ്പമായ് തീർന്നൊരു സുതനെ (2)
സെറാഫുകളൊന്നു ഏശയ്യാക്കേകിയ
സ്വർഗ്ഗീയ തീക്കനലല്ലോ
മാലാഖമാർക്കൊപ്പം വൈദികൻ കൈകളാൽ
എൻ നാവിലെത്തും കുർബ്ബാന
.
ഈശോയേ നിൻ സ്നേഹം മാത്രം
കാണുന്നു നിൻ ക്രൂശിൽ (2)
(ക്രൂശാകും... 3 വരികൾ)
~ Start 9 Bar ~
ഏദനിൽ കാണാത്ത കനിയേ
മരുഭൂവിൽ പെയ്യാത്ത മന്നയേ
കാൽവരിച്ചോട്ടിലന്നമ്മ
കൈക്കൊണ്ട സ്വർഗ്ഗീയ നിധിയേ (2)
സെറാഫുകളൊന്നു ഏശയ്യാക്കേകിയ
സ്വർഗ്ഗീയ തീക്കനലല്ലോ
മാലാഖമാർക്കൊപ്പം വൈദികൻ കൈകളാൽ
എൻ നാവിലെത്തും കുർബ്ബാന
.
ഈശോയേ നിൻ സ്നേഹം മാത്രം
കാണുന്നു നിൻ ക്രൂശിൽ (2)
(ക്രൂശാകും... പല്ലവി)