logo

ഈശോ നീയെൻ ജീവനിൽ നിറയേണം

ഈശോ നീയെൻ ജീവനിൽ നിറയേണം നാഥാ നീയെന്നുള്ളിലെ സ്വരമല്ലോ ആത്മാവിലെ ചെറുപുൽക്കൂട്ടിൽ കാണുന്നു നിൻ തിരുരൂപം ഞാൻ കനിവോലും ആ രൂപം തുളുമ്പുമെൻ കണ്ണീർക്കായൽ തുഴഞ്ഞു ഞാൻ വന്നു അനന്തമാം ജീവിത ഭാരം ചുമന്നു ഞാൻ നിന്നു പാദം തളരുമ്പോൾ തണലിൻ മരമായ് നീ ഹൃദയം മുറിയുമ്പോൾ അമൃതിന്നുറവായ് നീ എന്നാളുമാശ്രയം നീമാത്രം എൻനാഥാ തുടയ്ക്കുകെൻ കണ്ണീർ [todo] കിനാവിലെ സാമ്രാജ്യങ്ങൾ തകർന്നുവീഴുമ്പോൾ ഒരായിരം സാന്ത്വനമായി ഉയർത്തുവല്ലോ നീ ഒരു പൂ വിരിയുമ്പോൾ പൂന്തേൻ കിനിയുമ്പോൾ കാറ്റിൻ കുളിരായ് നീ എന്നെ തഴുകുമ്പോൾ കാരുണ്യമേ നിന്നെയറിയുന്നു എൻനാഥാ നമിപ്പൂ ഞാനെന്നും
ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!