ഈ യാഗവേദിയിലെന്നെ
~ Start 17 Bar ~
ഈ യാഗവേദിയിലെന്നെ
അങ്ങേയ്ക്കർപ്പണം ചെയ്യുന്നിതാ (2)
ഈ ജീവിതാർച്ചന സ്വീകരിച്ചെന്നെ
നിൻ സ്വന്തമാക്കുവാൻ കനിയൂ (2)
(ഈ യാഗ... 2 വരികൾ)
~ Start 11 Bar Hum (4 Bar) ~
എൻ കണ്ണിൽ നിറയും ചുടുകണ്ണുനീർ
കാസയിലർപ്പിക്കുന്നു
എന്നാത്മ നൊമ്പര തീയണയ്ക്കാൻ
നിന്നാത്മ ശാന്തിയേകൂ
എന്നകതാരിൽ നിൻ നിറവേകി
നവസൃഷ്ടിയാക്കണമേ എന്നെ
നവസൃഷ്ടിയാക്കണമേ
(ഈ യാഗ... 2 വരികൾ)
~ Start 11 Bar Hum (4 Bar) ~
എന്നുള്ളിൽ എരിയും കോപാഗ്നിയെ
നിൻ മുമ്പിലേകിടുന്നു
എൻ മാനസത്തിലെ നൊമ്പരങ്ങൾ
നിൻ ചങ്കിലേകിടുന്നു
നിൻതിരു മുറിവിൽ ചേർത്തണച്ചെന്നെ
പരിശുദ്ധനാക്കണമേ എന്നെ
പരിശുദ്ധനാക്കണമേ
(ഈ യാഗ... 4 വരികൾ + 2 വരികൾ)