ഈ ദിവ്യകാരുണ്യം സ്വീകരിച്ചിന്നു നീ
~ Start 13 Bar ~
M/F
ഈ ദിവ്യകാരുണ്യം സ്വീകരിച്ചിന്നു നീ
പുതുജീവധാരയിൽ അലിഞ്ഞുചേരും
അരികേ വാ കുഞ്ഞേ നിൻ ജീവിതം
അപരനു നന്മതൻ ബലിയാകണം
അനുദിനം സ്വർഗ്ഗം പണിതിടേണം
അൾത്താരയായ് മനം മാറ്റിടേണം
.
~ Start 11 Bar ~
M/F
പരദേശിയായോനെ പരിപാലിക്കുകിൽ
നഗ്നനാം മനുജന് വസ്ത്രങ്ങളേകുകിൽ
M/F
സ്വർഗ്ഗതാതൻ്റെ വാഗ്ദാനദേശത്ത്
നീ നിത്യ വാസത്തിന്നവകാശിയാകും
(Link)
(ഈ ദിവ്യ... 6 വരികൾ)
~ Start 11 Bar ~
M/F
വിശക്കുന്നോർക്കന്നം നീയേക്കുകിൽ
രോഗികൾക്കാശ്രയം അരുളീടുകിൽ
M/F
സ്നേഹ താതൻ്റെ സ്വർഗ്ഗീയ ഭവനത്തിൽ
അവകാശിയായെന്നും നീ വാണരുളും
(ഈ ദിവ്യ... പല്ലവി)
(അൾത്താരയായ്... 3)