ദീപമേ ശാശ്വത ദീപമേ
~ Start 13 Bar ~
ദീപമേ ശാശ്വത ദീപമേ (2)
മാനസം തോറും തെളിഞ്ഞിടേണേ
മാനസ കോവിലിൽ മായാതെ നിൽക്കണേ
(ദീപമേ... 1 വരി)
~ Start 9 Bar ~
സ്വർഗ്ഗീയ രാഗമായ് ജീവിത വേണുവിൽ
സ്വർഗ്ഗീയ ഗാനം പകർന്നിടേണേ (2)
പാവന സ്നേഹത്തിൻ പൂവൊളി ജീവിത(2)
വാടിയിലെന്നും നീ തൂകണേ
(ദീപമേ... 4 വരികൾ + 1 വരി)
~ Start 9 Bar ~
ജീവൻ്റെ ദാനവും ഏകാൻ കനിയണേ
ജീവാമൃതാനം പകർന്നിടേണേ (2)
പാരിലെ തോരാത്ത കണ്ണുനീർ മായ്ക്കണേ (2)
പാലനം ചെയ്യണേ ദേവനേ
(ദീപമേ... പല്ലവി)