ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ
~ Start Hum 4 Bar ~
ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ
നന്ദി ചൊല്ലി തീർക്കുവാനീ ജീവിതം പോരാ
കഷ്ടപ്പാടിൻ കാലങ്ങളിൽ രക്ഷിക്കുന്ന സ്നേഹമോർത്താൽ
എത്ര സ്തുതിച്ചാലും മതിവരുമോ
(ദൈവ സ്നേഹം... 2 വരികൾ)
~ Start 5 Bar Hum 2 Bar ~
സ്വന്തമായ് ഒന്നുമില്ല സർവ്വവും നിൻ നാമം
സ്വസ്ഥമായ് ഉറങ്ങീടാൻ സമ്പത്തിൽ മയങ്ങാതെ
മന്നിൽ സൗഭാഗ്യം നേടാനായാലും
ആത്മം നഷ്ടമായാൽ ഫലമെവിടെ
(ദൈവസ്നേഹം... പല്ലവി)
~ Start 5 Bar ~
സ്വപ്നങ്ങൾ പൊലിഞ്ഞാലും ദുഃഖത്താൽ വലഞ്ഞാലും
മിത്രങ്ങൾ അകന്നാലും ശത്രുക്കൾ നിരന്നാലും
രക്ഷാകവചം നീ മാറാതെന്നാലും
അങ്ങെൻ മുമ്പേ പോയാൽ ഭയമെവിടെ
(ദൈവസ്നേഹം... പല്ലവി)